ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച് ഉത്തര കൊറിയ ; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ

സിയോൾ: ഉത്തര കൊറിയയിൽ ആ​ദ്യമായി കൊവിഡ് കേസ് സ്ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിലാണ് കൊവിഡ് വകഭേതമായ ഒമിക്രോൺ സ്ഥിരീകരിച്ചത്. രോ​ഗവ്യാപനത്തെ തുടർന്ന് പരമോന്നത നേതാവ് കിം ജോങ് ഉൻ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യഅടിയന്തരാവസ്ഥയാണ് ഈ കേസ്. ഇതെതുടർന്ന് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പറഞ്ഞു.

രോ​ഗപ്രതിരോധത്തിൻ്റെ ഭാ​ഗമായി അന്താരാഷ്ട്ര ഏജൻസികൾ കൊവിഡ് വാക്സിൻ നൽകാൻ തയ്യാറായിരുന്നിട്ടും കിം ജോങ് ഉൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേതുടർന്ന് രാജ്യം വലിയ പ്രതിസന്ധിയിലാണെന്ന് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ മുന്നറിയിപ്പ് നൽകി. രണ്ടരക്കോടി ജനങ്ങൾ കഴിയുന്ന ഉത്തര കൊറിയയിൽ നിരവധി പേർക്ക് ഇതിനോടകം തന്നെ കോവിഡ് ബാധ ഉണ്ടെന്നാണ് ആരോഗ്യനിരീക്ഷകരുടെ കണ്ടെത്തൽ. 2020 -ൽ കൊവിഡ് വ്യാപനം ശക്തമായപ്പോൾ മുതൽ അതിർത്തികൾ പൂർണമായും അടച്ചിട്ടായിരുന്നു ഉത്തര കൊറിയ പ്രതിരോധ മാർഗം ഏർപെടുത്തിയത്. ചരക്കു ഗതാഗതം പോലും ഈ സമയത്ത് നിരോധിക്കപ്പെട്ടത് രാജ്യത്ത് കടുത്ത ക്ഷാമത്തിനു കാരണമായിട്ടുണ്ട്.

Related Posts