ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ട്രാൻസ്ജെൻഡറായി ക്യുൻ.

ടോക്യോ: ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ട്രാൻസ്ജെൻഡറായി കാനഡയുടെ ഫുട്ബോള് താരം ക്യുൻ. വനിതാ ഫുട്ബോളിൽ കനേഡിയൻ ടീമിനൊപ്പം ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വീഡനെ കീഴടക്കി സ്വർണം നേടിയാണ് കാനഡയുടെ ക്യുൻ ചരിത്രനേട്ടം സ്വന്തമാക്കിയത്.

25-കാരിയായ ക്യുൻ കാനഡയുടെ മധ്യനിര താരമാണ്. ദേശീയ ടീമിനായി 69 മത്സരങ്ങൾ കളിച്ച ക്യുൻ 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു. 2004 മുതലാണ് ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്

Related Posts