പ്രഥമ വനിതാ ഐ.പി.എൽ; താരലേലം ഫെബ്രുവരി 13 ന്
മുംബൈ: വനിതാ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിന്‍റെ വിശദാംശങ്ങൾ പുറത്ത്. ഫെബ്രുവരി 13ന് മുംബൈയിലാണ് ലേലം നടക്കുക. മാർച്ച് 4 മുതൽ 26 വരെ മുംബൈയിൽ വെച്ചാണ് വനിതാ ഐപിഎൽ മത്സരങ്ങൾ നടക്കുക. ബ്രാബോൺ സ്റ്റേഡിയത്തിലും ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലുമാണ് മത്സരം നടക്കുക. അതിനുമുമ്പ് ലേലം നടക്കും. ഫെബ്രുവരി 13 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലാണ് ലേലം നടക്കുക. 1525 വനിതാ താരങ്ങളാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 409 പേർ അന്തിമ പട്ടികയിൽ ഇടം നേടി. അന്തിമ പട്ടികയിലെ 409 പേരിൽ 246 പേരും ഇന്ത്യക്കാരാണ്. 202 അന്താരാഷ്ട്ര കളിക്കാരെ പട്ടികയിൽ ഉൾപ്പെടുത്തും.