പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ്; ടൈറ്റിൽ സ്പോൺസറായി ടാറ്റ

ന്യൂഡൽഹി: 2023 മാർച്ച് നാലിന് ആരംഭിക്കുന്ന പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന്‍റെ ടൈറ്റിൽ സ്പോൺസറായി ടാറ്റ ഗ്രൂപ്പ്. ടാറ്റ 5 വർഷത്തേക്ക് പ്രധാന സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയതായി ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സ്പോൺസർഷിപ്പ് തുക വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്‍റെയും ടൈറ്റിൽ സ്പോൺസറാണ് ടാറ്റ ഗ്രൂപ്പ്. വിവോയെ മറികടന്നാണ് ടാറ്റ ഐപിഎല്ലിന്‍റെ സ്പോൺസർഷിപ്പ് സ്വന്തമാക്കിയത്.



Related Posts