90 ഡേയ്‌സ് ഫിറ്റ്‌നസ്സ് ചലഞ്ചുമായി കുവൈറ്റിലെ 'പൂരം ഗഡീസ്'.

കുവൈറ്റ്‌:

കൊവിഡ് കാലത്തെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സ്വന്തം ശാരീരികക്ഷമത ഉറപ്പ് വരുത്തുന്നതോടൊപ്പം, പ്രവാസി പൊതുസമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്ന ആശയം മുൻ നിർത്തികൊണ്ട് നവമാധ്യമത്തിന്റെ സഹായത്തോടെ 90 ദിവസത്തെ ഫിറ്റ്നസ് ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുകയാണ് കുവൈറ്റിലെ പൂരം ഗഡീസ്.

ഉപദേശം കൊണ്ട് ആരെയും മാറ്റിയെടുക്കുവാൻ കഴിയില്ല എന്ന് ബോധ്യത്തോടെ അൻപത്തൊന്നാമത്തെ വയസിൽ സിക്സ് പാക്ക് ആക്കി സ്വയം റോൾ മോഡൽ ആയി തൃശ്ശൂർക്കാർക്ക് പ്രിയങ്കരനായ ജോബി മൈക്കിളാണ് പരിശീലനം നൽകുന്നത്. കുട്ടികളും മുതിർന്നവരുമായി നിരവധി പേരാണ് ക്ലാസിൽ പങ്കെടുക്കുന്നത്. പരിശീലനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോൾ നൂറിലധികം ആളുകളാണ് ഈ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് വന്നത്.

ശാരീരിക ക്ഷമത ഈ കാലത്തിന്റെ അത്യാവശ്യമാണെന്ന ബോധ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ഈ ആരോഗ്യ സംരക്ഷണ യാത്രയിലേക്ക് 'സൂം ആപ്ലിക്കേഷൻ' വഴി എല്ലാവരേയും പങ്കാളികളാക്കാൻ കഴിയും വിധം സംവിധാനം ഒരുക്കിയിരിട്ടുണ്ട്.

Related Posts