നിയമസഭാ കയ്യാങ്കളി കേസിൽ അഞ്ച് പ്രതികൾ ഹാജരായി; കേസ് 26ലേക്ക് മാറ്റി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ ഇ പി ജയരാജൻ ഒഴികെയുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചു. പ്രതികൾ ആരോപണങ്ങൾ നിഷേധിച്ചു. കേസ് 26ലേക്ക് മാറ്റി. ഇ പി ജയരാജൻ ഹാജരാകില്ലെന്ന് അഭിഭാഷകൻ അറിയിച്ചതോടെ അടുത്ത തവണ ഹാജരാകാൻ കോടതി നിർദേശിച്ചു. മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ അഞ്ച് പ്രതികളാണ് തിരുവനന്തപുരം സി ജെ എം കോടതിയിൽ ഹാജരായത്. 2015ൽ കെ എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോൾ സഭയ്ക്കുള്ളിൽ അതിക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.