ഫർമല്ലമ ഓണ്‍ലൈന്‍ ഫാര്‍മസി സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുക്കാനൊരുങ്ങി ഫ്ലിപ്കാര്‍ട്ട്
ആരോഗ്യമേഖലയിൽ വീണ്ടും നിക്ഷേപം നടത്താൻ ഒരുങ്ങി ഫ്ലിപ്കാർട്ട്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഫർമല്ലമയെ ഫ്ലിപ്കാർട്ട് ഏറ്റെടുക്കും. 2020 ൽ ആരംഭിച്ച ഓൺലൈൻ ഫാർമസി സ്റ്റാർട്ടപ്പാണ് ഫർമല്ലമ. മരുന്നിന്‍റെ കുറിപ്പടി അപ്‌ലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാൻ കഴിയുന്ന മൊബൈൽ അപ്ലിക്കേഷനാണിത്. രാജ്യത്തുടനീളം ആരോഗ്യമേഖലയിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഏറ്റെടുക്കൽ. കൊൽക്കത്ത ആസ്ഥാനമായുള്ള ശാസ്തസുന്ദര്‍.കോമിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയാണ് ഫ്ലിപ്കാർട്ട് രണ്ട് വർഷം മുമ്പ് ആരോഗ്യമേഖലയിലേക്ക് ചുവടുവച്ചത്. ശാസ്തസുന്ദര്‍.കോം ആണ് പിന്നീട് ഫ്ലിപ്കാർട്ട് ഹെൽത്ത് പ്ലസ് ആയി മാറിയത്. നെറ്റ് മെഡ്സ്, ടാറ്റ1 എംജി, ഫാംഈസി, അപ്പോളോ എന്നിവയാണ് ഈ മേഖലയിലെ കമ്പനിയുടെ പ്രധാന എതിരാളികൾ.