വെള്ളക്കെട്ട് ഒഴിവാകാതെ പത്ത് പേരടങ്ങുന്ന കുടുംബം ദുരിതത്തിൽ.

ചേറ്റുവ പടന്ന ചീപ്പ് തുറന്നിട്ടും വെള്ളക്കെട്ട് ഒഴിവാകാതെ പത്ത് പേരടങ്ങുന്ന കുടുബം ദുരിതത്തിൽ.

ചേറ്റുവ:

ഏങ്ങണ്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചേറ്റുവ തീരദേശ റോഡിന് സമീപം താമസിക്കുന്ന പരേതനായ വാക്കാട്ട് കുമാരൻ ഭാര്യ കാളിക്കുട്ടിയും കുടുബവുമാണ് വെള്ള ക്കെട്ട് മൂലം വീടിന് പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. കാളിക്കുട്ടി മാസങ്ങളോളമായി കിടപ്പുരോഗിയാണ്. മുത്ത മകനായ രവി രണ്ട് മാസമായി അബോധാവസ്ഥയിലായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണിന് കാഴ്ചയില്ലാത്ത മൂന്ന് പേരും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബമാണ് ദുരിതത്തിലായത്.

സ്വകാര്യ വ്യക്തികൾ തോടുകൾ നികത്തി പൈപ്പിട്ടത് മൂലമാണ് പരിസരപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. എല്ലാ വർഷവും മഴ ശക്തമാവുമ്പോൾ ഇത് തന്നെയാണ് പരിസരവാസികളുടെ അവസ്ഥ. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കൊണ്ട് സാംസ്കാരിക സംഘടനാ പ്രവർത്തനും പൊതുപ്രവർത്തകനുമായ ലത്തീഫ് കെട്ടുമ്മൽ മുമ്പ് പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇത് വരെയും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്ന് ലത്തീഫ് കെട്ടുമ്മൽ പറഞ്ഞു.

Related Posts