ഈ സമയവും കടന്നുപോകും, ഷാരൂഖ് ഖാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആരാധകരുടെ ഫ്ലക്സ് ബോർഡുകൾ

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ ആഡംബര വസതിക്ക് പുറത്ത് ഫ്ലക്സ് ബോർഡുകൾ. മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിനു ശേഷം ഷാരൂഖിന് പിന്തുണയുമായി ആരാധകർ മന്നത്തിനു ചുറ്റും തമ്പടിക്കുന്നതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോൾ ഷാരൂഖിനും കുടുംബത്തിനും പിന്തുണ അറിയിച്ചു കൊണ്ടുള്ള ആരാധകരുടെ നിരവധി ഫ്ലക്സ് ബോർഡുകളാണ് മന്നത്തിന് പുറത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

banner

ഈ സമയവും കടന്നുപോകും, പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ട്, എസ് ആർ കെയ്‌ക്കും കുടുംബത്തിനും മുഴുവൻ പിന്തുണയും തുടങ്ങിയ വാചകങ്ങളാണ് ഫ്ലക്സിൽ പ്രിന്റെ ചെയ്തിരിക്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഷാരൂഖ് ആരാധകർ ആഴത്തിലും നിരുപാധികമായും സ്നേഹപൂർവം പിന്തുണയ്ക്കുകയാണെന്ന് പോസ്റ്ററിൽ പറയുന്നു. "ടെയ്ക്ക് കെയർ കിങ്ങ് ", "സബ് സഹി ഹോ ജായേഗാ" തുടങ്ങി ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള വാചകങ്ങളും കാണാം.

Related Posts