ഫ്ലൈ വേൾഡ് ലക്ഷ്വറി - ടൂറിസം റിസർച്ച് സെന്റർ കുവൈറ്റിൽ പ്രവർത്തനമാരംഭിക്കുന്നു

കുവൈറ്റിൽ Fly World Luxury - Tourism Research Centre പ്രവർത്തനമാരംഭിക്കുന്നു. ആഡംബര യാത്രകൾ തുടങ്ങി ഏറ്റവും നൂതന വിനോദസഞ്ചാര മേഖലകളിലേക്ക് തികച്ചും ആകർഷകമായ പ്രീമിയം സെർവീസുകൾ മുൻനിർത്തി ആയിരിക്കും സെന്ററിന്റെ പ്രവർത്തനം. കുവൈറ്റിലെ ബിസിനസ് ഗ്രൂപ്പായ ജോബിൻ ഇന്റർനാഷണൽ കമ്പനി ആണ് റിസേർച് സെന്ററിന് നേതൃത്വം നൽകുന്നത് .

സഞ്ചാരികൾക്ക് ഏറ്റവും വേഗത്തിലും മികച്ച നിരക്കിലും യാത്ര സേവനങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ബുക്ക് ചെയ്യാൻ കൂടി കഴിയുന്ന വിധത്തിൽ ആണ് സെന്ററിന്റെ പ്രവർത്തനമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ജോബിൻ പി ജോൺ, (MD), സുരേഷ് തോമസ് (CEO), മുഹമ്മദ് ഇസ (IT മാനേജർ), അഭിലാഷ് മുരളീധരൻ (BDM), ജോയ്‌സ് ജോസഫ് (CFO) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Posts