എന്റെ സ്വന്തം നാട്ടിക എന്ന വാട്സപ്പ് കൂട്ടായ്മയാണ് ഫോഗിങ് മെഷീൻ നൽകിയത്.
വലപ്പാട് പോലീസ് സ്റ്റേഷന് ഫോഗിങ് മെഷീൻ നൽകി വാട്സപ്പ് കൂട്ടായ്മ.
വലപ്പാട് :
നാട്ടികയിൽ സാമൂഹിക രംഗത്ത് പ്രവർത്തിച്ച ശ്രദ്ധേയമായ 'എന്റെ സ്വന്തം നാട്ടിക' എന്ന വാട്സപ്പ് കൂട്ടായ്മയാണ് ഫോഗിങ് മെഷീൻ നൽകിയത്. വലപ്പാട് ജനമൈത്രി പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ വാട്സപ്പ് കൂട്ടായ്മ അഡ്മിൻ ബിജു കുയിലം പറമ്പിൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സുൽഫിക്കർ അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ സുമേഷ് മെഷീൻ ഏറ്റുവാങ്ങി. പോലീസ് സേന അംഗങ്ങളായ നൂറുദ്ദീൻ, പി ആർ ഓ രജീഷ്, സി പി ഒ സനോജ്, കൂട്ടായ്മ വൈസ് പ്രസിഡണ്ട് പ്രവീൺ കുയിലം പറമ്പിൽ, രക്ഷാധികാരി ജയൻ സി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണൻ, ഗണേശൻ നാട്ടിക, വിന്യാസ് നാട്ടിക എന്നിവർ സന്നിഹിതരായിരുന്നു.