ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്‌പാക്റ്റ്‌സ് അസ്സോസ്സിയേഷൻ (ഫോക്ക്) പതിനാറാമത് വാർഷികാഘോഷം സംഘടിപ്പിക്കുന്നു

കുവൈറ്റ് : കണ്ണൂർ മഹോത്സവം 2021 എന്നപേരിൽ നവംബർ 5 നു ഓൺലൈനായി വൈകുന്നേരം 5 മണിമുതൽ ആണ് പരിപാടി നടക്കുക. ഇന്ത്യൻ സ്ഥാനപതി സിബിജോർജ് ഉദ്ഘാടനം നടത്തുന്ന പരിപാടിയിൽ നിരവധി കലാപരിപാടികൾ അരങ്ങേറും .

14-ാമത് ‘ഗോൾഡൻ ഫോക്ക്’ പുരസ്കാരം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കു നവംബർ അവസാനവാരം കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . 25,000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

സാംസ്കാരിക പരിപാടിയോടൊപ്പം കോവിഡ് കാലത്തെ ഫോക്കിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കും ബ്ലഡ് ഡോനെഷൻ ക്യാമ്പുമായും സഹകരിച്ചു പ്രവർത്തിച്ച ആരോഗ്യ പ്രവത്തകർക്കും ,മലയാളഭാഷ പഠനവുമായി ബന്ധപ്പെട്ട അധ്യാപകർക്കുമുള്ള ആദരവും ഉപരിപഠനത്തിനർഹരായ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡും നൽകുന്നു. സരിഗമപ ഫെയിം പിന്നണി ഗായിക കീർത്തന എസ് കെ, ഫ്‌ളവേഴ്‌സ് ടി വി ഫെയിം ആക്ടറും ഗായകനുമായ നൗഫൽ റഹ്മാൻ ,പ്രശസ്ത നടൻ പാട്ടുകലാകാരൻ രഞ്ജിത്ത് ചാലക്കുടി ,കൈരളി ടി വി ഗന്ധർവസംഗീതം ഫെയിം പിന്നണിഗായകൻ വിപിൻ നാഥ് ,നടിയും അവതാരകയുമായ ഗീതിക കൂടാതെ മിമിക്രി കലാകാരന്മാരും അണിനിരക്കുന്ന മ്യൂസിക്കൽ മെഗാ ഷോയും പരിപാടിക്ക് മാറ്റുകൂട്ടും.

ഫോക്ക് പ്രസിഡന്റ് സലിം എം ൻ, ജനറൽ സെക്രട്ടറി ലിജീഷ് പറയത്, ട്രഷറർ മഹേഷ് കുമാർ, വനിതാവേദി ട്രെഷറർ ശ്രീഷ ദയാനന്ദൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സാബു നമ്പ്യാർ, ജോയിന്റ് കൺവീനർ രജിത് കെ സി, ആർട്സ് സെക്രട്ടറി രാഹുൽ ഗൗതമൻ, മീഡിയ കൺവീനർ ഉമേഷ് കീഴറ , ഫോക്ക് ഭാരവാഹികൾ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Related Posts