തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു
കൊവിഡ് 19 രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കഴിയുന്ന അതിഥി തൊഴിലാളികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഭക്ഷ്യകിറ്റുവിതരണം നടന്നു. നടത്തറ പഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ക്കുളള കിറ്റു വിതരണം നിയുക്ത ഒല്ലൂര്‍ എം.എല്‍.എ കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് പഞ്ചായത്തില്‍ നിയുക്ത വടക്കാഞ്ചേരി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിളളിയും ഭക്ഷ്യകിറ്റു വിതരണം ഉദ്ഘാടനം ചെയ്തു. പൂത്തോള്‍ പ്രദേശത്ത് ഡിവിഷന്‍ കൗണ്‍സിലര്‍ സാറാമ്മ ജോബ്‌സണും, തേക്കിന്‍കാട് ഡിവിഷന്‍ കൗണസിലര്‍ പൂര്‍ണ്ണിമ സുരേഷും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം നല്‍കി. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍, കെ. ശ്രീലാല്‍, റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി. സുരേഷ് കുമാര്‍, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍. ശ്രീ. വിപിന്‍ലാല്‍, ജില്ലാ ലേബര്‍ ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഭക്ഷ്യ കിറ്റു വിതരണത്തിന് മേല്‍നോട്ടം വഹിച്ചു.