കൊവിഡ് കാലത്ത് 150 ഭവനങ്ങൾക്ക് കൈത്താങ്ങായി തോളൂർ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് കമ്മിറ്റികൾ .

വടക്കാഞ്ചേരി :

ലോക്ഡൗണിൽ നിർദ്ധനരായ 150 കുടുംബങ്ങൾക്ക് ഭക്ഷ്യ, പച്ചക്കറി കിറ്റുകൾ ലഭ്യമാക്കി തോളൂരിലെ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്. പ്രവർത്തകർ. പാർട്ടി പ്രവർത്തകരിൽ നിന്നും ലഭിച്ച സംഭാവന തുകകൊണ്ട് ഭക്ഷ്യ, പലചരക്ക് സാധനങ്ങൾ ശേഖരിക്കുന്നതിനുള്ള സാമ്പത്തികം ഒരുക്കുകയും; പ്രവർത്തകരുടെ തന്നെ കൃഷിയിടങ്ങളിൽ നിന്ന് പച്ചക്കറി വിഭവങ്ങൾ ശേഖരിക്കുകയും ചെയ്തു .

ആദ്യഘട്ടമെന്ന നിലയിലാണ് ഈ ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നത് എന്നും, വരും ദിവസങ്ങളിൽ കിറ്റ് വിതരണവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു. മണ്ഡലത്തിലെ വാർഡ് മെംമ്പർമാർ, ജനപ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെ ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .

കിറ്റ് വിതരണ ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ലൈജു സി എടക്കളത്തൂർ, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് സാവിയോ ജോണി പള്ളിപ്പുറത്തിനും, കെ.എസ്‌.യു മണ്ഡലം പ്രസിഡണ്ട് ബിബിൻ പാപ്പച്ചനും കിറ്റ് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.

മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡൻറ് കെ.കുഞ്ഞുണ്ണി കമ്മിറ്റി അംഗങ്ങളായ വി.കെ രഘുനാഥൻ, ശ്രീകല കുഞ്ഞുണ്ണി , ജോജി മാളിയമ്മാവ് , സുരേഷ് തോളൂർ, അജിൽ തോളൂർ , ലോയിഡ് തോളൂർ, തോമസ് ചിറമ്മൽ, തോമസ് പോന്നൂർ;യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ ലിംസൻ പി .ൽ ലിവിൻ ഡേവിസ് , ബെന്നി ജോസ്, റോൺ സേവ്യർ, ലിപിൻ എൻ.ഡി, ഫെബിൻ തോളൂർ,ആന്റോ.ജി.പുത്തൂർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Posts