മെമ്പറുടെ നേതൃത്വത്തിൽ പച്ചക്കറിയും ഭഷ്യധാന്യ കിറ്റും വിതരണം ചെയ്തു.

കൊവിഡ് ദുരിത കാലത്ത് ഭഷ്യധാന്യ കിറ്റുമായി നാട്ടിക ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ്.

തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും, നൂറോളം വരുന്ന കുടുംബങ്ങൾക്കുമാണ് പച്ചക്കറിയും ഭഷ്യധാന്യ കിറ്റും വാർഡ് മെമ്പർ സെന്തിൽ കുമാറിന്റെ നേതൃത്വത്തിൽ നൽകിയത്. കെ പി എം സ്സ് ജില്ലാ സെക്രട്ടറി യും നിയമസഭാ തെരത്തെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയുമായിരുന്ന ലോജനൻ അമ്പാട്ട് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ഇയ്യാനി, ഗ്രിഷ്മ സുഖിലേഷ്, ബി ജെ പി മണ്ഡലം ജന: സെക്രട്ടറി ചന്ദ്രശേഖരൻ എ കെ, ലാൽ ഊണുങ്ങൽ വാർഡ് കമ്മറ്റി അംഗങ്ങളായ ഗോപിനാഥൻ, ജഗദീശൻ, സുബ്രുഹ്മണ്യൻ, നിഖിൽ എന്നിവർ നേതൃത്വം നൽകി.

Related Posts