പുതുക്കാട് സെന്റ് ജോസഫ് മൈതാനിയിൽ കുട്ടികൾക്കുള്ള ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി

പുതുക്കാട്: കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള ഫുട്ബോൾ തുടർ പരിശീലനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പുതുക്കാട് സെന്റ് ജോസഫ് മൈതാനിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജോർജ് അധ്യക്ഷത വഹിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ 20 പേർ അടങ്ങുന്ന രണ്ട് ടീമുകൾക്ക് ആണ് പരിശീലനം നൽകുന്നത്.

രണ്ടു തവണ സന്തോഷ് ട്രോഫി നേടിയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ പ്രമുഖ ഫുട്ബോൾ പരിശീലകൻ പീതാംബരൻ മങ്ങാട്ട് ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പോൾസൺ തെക്കും പീടിക, ഹേമലത നന്ദകുമാർ, ബ്ലോക്ക് സെക്രട്ടറി പി ആർ അജയഘോഷ്, വനിതാക്ഷേമ എക്സ്റ്റൻഷൻ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts