ഫുട്ബോള്‍ ഇതിഹാസം പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി
സാവോ പോളോ: അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി. അർബുദ ബാധിതനായ അദ്ദേഹം കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് 82കാരനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദ ബാധിതനായി ചികിത്സയിൽ കഴിയുന്ന പെലെയ്ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ട്. തുടർന്ന് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മകൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പെലെയുടെ മകൾ സോഷ്യൽ മീഡിയയിൽ ആണ് വാർത്ത പങ്കുവച്ചത്. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതനാണ്.