എഫ് സി കരയാവട്ടം ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു

തൃപ്രയാർ : നവംബർ 20,21 തിയ്യതികളിൽ വലപ്പാട് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു . ക്ലബ്ബ് പ്രസിഡണ്ട് കണ്ണൻ പള്ളിത്തറ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തളിക്കുളം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്യും . ക്ലബ്ബ് രക്ഷാധികാരി മിഥുൻ കൊണ്ടിയാറ സ്വാഗതം പറയുന്ന ഉദ്‌ഘാടനച്ചടങ്ങിൽ മുൻ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ രാഹുൽ വി രാജ്, മുൻകാലിക്കറ്റ് യൂണിവേഴ്സിറ്റി താരം കെ കെ ഭരതൻ മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം സന്ദീപ് സോമൻ എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുക്കും . സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖർ ആശംസകൾ അർപ്പിക്കും . ടൂര്ണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തി ആയി വരുന്നതായും മികച്ച ടീമുകളുടെ പ്രാതിനിധ്യം ഉള്ളതിനാൽ തന്നെ നല്ല മത്സരങ്ങൾ പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു .

Related Posts