ബുണ്ടസ്ലിഗ റെക്കോഡ് തിരുത്തി ലെവൻഡോവ്സ്കി.

സീസണിൽ കളിച്ച 29 മത്സരങ്ങളിൽ നിന്ന് 41 ഗോളുകൾ നേടിയാണ് ലെവൻഡോവ്സ്കി റെക്കോഡ് കരസ്ഥമാക്കിയത്.

മ്യൂണിക്ക്:

49 വർഷക്കാലം ഇളകാതെ നിന്ന ബുണ്ടസ്ലിഗ റെക്കോഡാണ് ശനിയാഴ്ച ഓഗ്സ്ബർഗിനെതിരായ അവസാന ലീഗ് മത്സരത്തിന്റെ 90-ാം മിനിറ്റിൽ ബയേൺ താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ ബൂട്ടിൽ നിന്നും പിറന്ന ഗോൾ തിരുത്തിയെഴുതിയത്. സീസണിൽ ലെവൻഡോവ്സ്കി വലയിലെത്തിച്ച 41-ാമത്തെ ഗോളായിരുന്നു അത്. ഇതോടെ ഒരു ബുണ്ടസ്ലിഗ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന ഇതിഹാസ താരം ഗെർഡ് മുള്ളറുടെ റെക്കോഡ് ലെവൻഡോവ്സ്കി തിരുത്തിയെഴുതി. സീസണിൽ കളിച്ച 29 മത്സരങ്ങളിൽ നിന്നാണ് ലെവൻഡോവ്സ്കി 41 ഗോളുകൾ നേടിയത്. 1971-72 സീസണിൽ 34 മത്സരങ്ങളിൽ നിന്നാണ് ഗെർഡ് മുള്ളർ 40 ഗോളുകൾ നേടിയത്.

Related Posts