തളിക്കുളം പഞ്ചായത്തിൽ കുട്ടികൾക്കായി മണപ്പുറം അക്വാട്ടിക് കോംപ്ലക്സിൽ നീന്തൽ പരിശീലനം

തളിക്കുളം: തളിക്കുളം ഗ്രാമ പഞ്ചായത്തിൻറെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കായി നീന്തൽ പരിശീലനം. മണപ്പുറം അക്വാട്ടിക് കോംപ്ലക്സിലാണ് 12 ദിവസത്തെ നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നത്. മണപ്പുറം അക്വാട്ടിക് കോംപ്ലക്സിൽ വെച്ച് നടന്ന പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് നിർവഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിതാ പി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിത പി എ അധ്യക്ഷത വഹിച്ചു.

മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശില്പ സെബാസ്റ്റ്യൻ, തളിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം മെഹബൂബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, ഡയറക്ടർ ഓഫ് മണപ്പുറം സ്കൂൾ, ഡോ. ഷാജി മാത്യു എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. മണപ്പുറം ഫിറ്റ്നസ് സെൻറർ ഡയറക്ടർ റഫീഖ്, മണപ്പുറം അക്വാട്ടിക് കോംപ്ലക്സിലെ സിമ്മിംഗ് ട്രെയിനർമാരായ ജീവൻ, നിതിന എന്നിവർ സംഘാടകരായി.

തളിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധ കെ നന്ദി രേഖപ്പെടുത്തി.

Related Posts