ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടൊമേഷൻ സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡി യുടെ വരടിയം ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നാഷ്ണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (എന്‍ ഐ ഇ എല്‍ ഐ ടി)യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമോഷന്‍ എന്ന സൗജന്യ കോഴ്സിന് എസ് സി/ എസ് ടി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്ലസ് ടു, ഐ ടി ഐ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനകം വരടിയം ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 8547005022, 8301978460