ലൈസന്‍സ് ലഭിച്ചവര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പോലീസ് പരിശീലനം
തിരുവനന്തപുരം: ലൈസന്‍സ് ലഭിച്ചവര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പോലീസ് പരിശീലനം. എ ആര്‍ ക്യാമ്പുകളിൽ നിശ്ചിതഫീസ് ഈടാക്കിയാകും പരിശീലനം. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡി ജി പി അനില്‍കാന്താണ് വിഷയത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്.
തോക്ക് ലൈസന്‍സ് ലഭിച്ചവര്‍ക്കും ലൈസന്‍സിന് അപേക്ഷിച്ചവര്‍ക്കും അതത് എ ആര്‍ ക്യാമ്പുകളിലാകും പരിശീലനം നല്‍കുക. ഇതിനു വേണ്ടി പ്രത്യേകപാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അത് അനുസരിച്ചാകും പരിശീലനകാലാവധി, ഏതൊക്കെ തോക്കുകളില്‍ പരിശീലനം നല്‍കണം തുടങ്ങിയ വിവരങ്ങള്‍ തീരുമാനിക്കുക.
തോക്ക് ലൈസന്‍സുള്ള ഒരു സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ ഇത്തരമൊരു തുടര്‍നടപടി ഉണ്ടായിരിക്കുന്നത്. ലൈസന്‍സുണ്ടായിട്ടും തോക്ക് ഉപയോഗിക്കാന്‍ അറിയില്ല, അത് സംബന്ധിച്ച് പരിശീലനം ലഭിക്കുന്നില്ല എന്നതായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് തോക്ക് ലൈസന്‍സുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.