ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള സഹവാസ ക്യാമ്പ് നടത്തി

തൃശൂർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധി യിലുള്ള വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള സഹവാസ ക്യാബിന്റെ ഭാഗമായി തളിക്കുളം ബി ആർ സി യുടെ നേതൃത്വത്തിൽ പൊതുസ്ഥാപനങ്ങളായ വലപ്പാട് പോലീസ് സ്റ്റേഷൻ സാമൂഹിക ആരോഗ്യ കേന്ദ്രം, ഫയർ സ്റ്റേഷൻ എന്നിവ സന്ദർശിച്ചു. എല്ലാ സ്ഥാപനങ്ങളും കുട്ടികളെ വളരെ ഹാർദ്ദമായി സ്വാഗതം ചെയ്തു. ആരോഗ്യം ശുചിത്വം എന്നിവയെക്കുറിചച്ച് വലപ്പാട് ഹെൽത്ത് ഇൻസ്പെക്ടർ രമേശ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുജീബ് ബോധവൽക്കരണ ക്ലാസുകൾ നൽകി.ഫയർ സ്റ്റേഷൻ ഓഫീസർ അഗ്നിശമന രക്ഷാ മാർഗ്ഗങ്ങളിൽ കുറിച്ചുള്ള ഡെമോൺസ്ട്രേഷൻ ക്ലാസ് നടത്തി. പോലീസ് സ്റ്റേഷനിൽ ത്രി നോട്ട് ത്രീ തോക്കുകൾ, പിസ്റ്റൾ വിലങ്ങ്, മറ്റു അനുബന്ധ ഉപകരണങ്ങൾ കുട്ടികൾക്ക് തൊട്ടറിഞ്ഞ പരിചയപ്പെടാൻ സാധിച്ചു.

എസ് എച്ച് ഒ സുശാന്ത്. എ എസ ഐ നൂറുദ്ദീൻ, സാന്റോ തട്ടിൽ എ എസ്ഐ. ജില്ലാ കോഡിനേറ്റർ സിപി ഒ മിഥുൻ ലാൽ, ഡെൻസ് മോൻ, രാഹുൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങളും, സാനിടൈസറും നൽകി സ്വീകരിച്ചു.