ലോകത്ത് ആദ്യമായി വാക്സിൻ എടുക്കാത്തവർക്ക് ആരോഗ്യ നികുതി ചുമത്തി കാനഡ
വാക്സിൻ എടുക്കാത്തവർക്ക് ആരോഗ്യ നികുതി ചുമത്തി കാനഡ. ലോകത്ത് ആദ്യമായാണ് വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമാവാത്തവർക്ക് ഒരു രാജ്യം നികുതി ചുമത്തുന്നത്. ക്യുബക് പ്രവിശ്യയാണ് ഈ ദിശയിൽ ആദ്യ ചുവടുവെയ്ക്കുന്നത്. കാനഡയിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ നടന്ന പ്രവിശ്യയാണ് ക്യുബക്.
മൂന്നാം തരംഗത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടയിലാണ് വാക്സിനേഷൻ പ്രക്രിയ ത്വരിതഗതിയിൽ ആക്കാനുള്ള ഊർജിത ശ്രമങ്ങളുമായി ഭരണകൂടം മുന്നോട്ടു നീങ്ങുന്നത്. ആരോഗ്യ നികുതി ചുമത്തുന്നതുവഴി വാക്സിൻ ഉപേക്ഷ കാണിക്കുന്നവരുടെ മേൽ സമ്മർദം ചെലുത്താമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് സാമ്പത്തിക പിഴ ചുമത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായിരിക്കും കാനഡയെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡൊ പറഞ്ഞു. ക്യുബക് നിവാസികളിൽ ഏകദേശം 12.8 ശതമാനം ആളുകൾ മാത്രമാണ് വാക്സിൻ എടുക്കാത്തത്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരിൽ പകുതിയിൽ അധികവും വാക്സിൻ എടുക്കാത്തവരാണ്.