മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിൽ ഇന്ന് വൈകിട്ട് 5ന് ക്ഷേത്രനട തുറക്കും

മണ്ഡല മകരവിളക്കിനായി തുറക്കുന്ന ശബരിമലയിൽ പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ആദ്യ മൂന്നു ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ഇനിയുള്ള ദിനരാത്രങ്ങളില്‍ ശബരിമല സന്നിധാനം മണ്ഡല പൂജ ശരണമന്ത്രങ്ങളാല്‍ മുഖരിതമാകും. ഇന്ന് വൈകിട്ട് 5ന് ക്ഷേത്രനട തുറന്ന് പിറ്റേന്ന്, വൃശ്ചിക പുലരിയില്‍ ഭക്തര്‍ മല ചവിട്ടി ദര്‍ശനത്തിന് എത്തി തുടങ്ങും. എന്നാല്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ തീര്‍ത്ഥാടന ദിനങ്ങളില്‍ ആശങ്ക ഉണ്ടാക്കുകയാണ്.

ശബരിമല ഉള്‍പ്പെടുന്ന മലയോര മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ 3ഡി തീര്‍ത്ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തി. പക്ഷേ ,ആദ്യ ദിനത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തവരുടെ എണ്ണം എണ്ണായിരത്തില്‍ താഴെയാണ്. ഇതില്‍ ഭൂരിഭാഗം പേരും ആദ്യ ദിവസം എത്തണമെന്നില്ല. അതിനാല്‍ ഏവര്‍ക്കും ദര്‍ശനം സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

നിലവില്‍ പമ്പാ സ്‌നാനവും അനുവദിക്കില്ല. വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തു വരാന്‍ സാധിക്കാത്തവര്‍ക്ക് മറ്റൊരു ദിവസം ദേവസ്വം ബോര്‍ഡ് അനുവദിച്ചു നല്‍കും. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഈ മാസം 26 ന് നടക്കും.

Related Posts