വലപ്പാട് ബാലവേദി മേഖല സംഘാടക സമിതി രൂപീകരണം
തൃശൂർ: എടമുട്ടം സർദാർ മന്ദിരത്തിൽ ചേർന്ന ബാല വേദി വലപ്പാട് മേഖല സംഘാടന സമിതി രൂപീകരണ യോഗം ബാലവേദി ജില്ലാ കൺവീനർ സജ്ന പർവ്വിൻ ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു.
കുട്ടികളിൽ സാംസ്ക്കാരികമായും ശാസ്ത്ര സാങ്കേതിക വിജ്ഞാന പാഠവം വളർത്തുന്നതിനും ബാലവേദി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് സജ്ന പർവിൻ അഭിപ്രായപ്പെട്ടു
ബാലവേദി രക്ഷാധികാരി എ ജി സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൻ ബലവേദിയുടെ നാട്ടിക മണ്ഡലം സംഘാടകരായ ഷിബു കൊല്ലാറ, കെ സി ബൈജു, വൈശാഖ് അന്തിക്കാട്, രാജൻ പട്ടാട്ട്, സീന കണ്ണൻ, ജയപ്രകാശൻ എന്നിവർ അഭിവാദ്യം ചെയ്തു
കൺവീനർ കിഷോർ വാഴപ്പുള്ളിയും , ചെയർമാൻ ഉണ്ണികൃഷ്ണൻ കെ എസ്സും പതിനഞ്ചഘ കമ്മറ്റിയെ തെരഞ്ഞെടുത്തു