മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1.17ന് ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. സഭാ വിജ്ഞാനത്തിലെ പാണ്ഡിത്യത്തിലും നിലപാടുകളുടെ മൂർച്ചയാലും അദ്ദേഹം പ്രശസ്തനായിരുന്നു. 1930 ഓഗസ്റ്റ് 14ന് കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനിച്ച മാർ ജോസഫ് പൗവത്തിൽ 1962 ഒക്ടോബർ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1977-ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു. സിബിസിഐ - കെസിബിസി അധ്യക്ഷൻ, ഇന്‍റർ ചർച്ച് കൗൺസിൽ ഫോർ എഡ്യൂക്കേഷൻ ചെയർമാൻ എന്നീ നിലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. 1962 മുതൽ ഒരു ദശാബ്ദക്കാലം ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ അധ്യാപകനായിരുന്നു. മുൻ എൻ.എസ്.എസ് പ്രസിഡ ണ്ട് പരേതനായ പി.കെ. നാരായണപ്പണിക്കരുടെ സതീർത്ഥ്യനും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഗുരുവുമായിരുന്നു. 1986ൽ അദ്ദേഹം അതിരൂപതയുടെ അധ്യക്ഷനായി. 2007-ൽ ആർച്ച് ബിഷപ് സ്‌ഥാനത്ത് നിന്ന് വിരമിച്ചു.

Related Posts