ഓസീസ് മുൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഹൊബാർട്ട്: ഓസ്ട്രേലിയയുടെ മുൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2018 മുതൽ 2021 വരെ ഓസ്ട്രേലിയയ്ക്കായി 35 ടെസ്റ്റുകൾ കളിച്ച പെയ്ൻ 23 എണ്ണത്തിൽ നയിച്ചു. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണറിനും വിലക്ക് ലഭിച്ചതാണ് പെയ്നെ നായക പദവിയിലെത്തിച്ചത്. ലൈംഗികാപവാദക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പെയ്ൻ പിന്നീട് സ്ഥാനമൊഴിയാൻ നിർബന്ധിതനായി. 2021 ൽ പെയ്നിന്‍റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീമിനെതിരെ ഇന്ത്യ ചരിത്രപരമായ ടെസ്റ്റ് പരമ്പര നേടിയിരുന്നു.


Related Posts