ബജാജ് ഓട്ടോ മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു

മുംബൈ : പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോയുടെ മുന്‍ ചെയര്‍മാനുമായിരുന്ന രാഹുല്‍ ബജാജ് (83 വയസ്സ്) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങൾക്കു പുറമെ ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

1938 ജൂൺ 30ന് കൊൽക്കത്തയിലെ പ്രമുഖ വ്യവസായി കുടുംബത്തിലായിരുന്നു ജനനം. രാഹുലിന്റെ മുത്തച്ഛൻ ജാംനലാൽ ബജാജാണ് 1926ൽ ബജാജ് ഗ്രൂപ്പിന് തുടക്കമിട്ടത്. 1942ൽ പിതാവ് കമൽനയൻ ബജാജ് പിൻഗാമിയായി ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനമേറ്റെടുത്തു. കൽനയനാണ് ബജാജ് ഓട്ടോയ്ക്ക് തുടക്കം കുറിക്കുന്നത്.

ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിലും ബോംബെ സർവകലാശാലയിലും ബിരുദപഠനം നടത്തിയ രാഹുൽ ബജാജ് പിന്നീട് അമേരിക്കയിലെ ഹാർവാഡ് ബിസിനസ് സ്‌കൂളിൽ എം ബി എ പൂർത്തിയാക്കി. 1968ൽ ബജാജ് ഓട്ടോയുടെ സി ഇ ഒ ആയി ചുമതലയേറ്റു. 40 വർഷത്തോളം ബജാജ് ഗ്രൂപ്പിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച രാഹുൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബജാജ് ഓട്ടോ ചെയർമാൻസ്ഥാനത്തുനിന്ന് മാറിയത്. പിന്നീട് കമ്പനിയുടെ ചെയർമാൻ എമറിറ്റസ് പദവിയിൽ തുടർന്നുവരികയായിരുന്നു. 2001ൽ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. രാജ്യസഭാ എം പിയുമായിരുന്നു.

Related Posts