ലോകായുക്തക്ക് നേരിട്ടോ വക്കീൽ മുഖാന്തിരമോ കൃത്യമായ മറുപടി നൽകുമെന്ന് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ

കുവൈറ്റ് : ലോകായുക്തക്ക് നേരിട്ടോ വക്കീൽ മുഖാന്തിരമോ കൃത്യമായ മറുപടി നൽകുമെന്ന് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ വ്യക്തമാക്കി . ഒരു സാധനത്തിന് മാർക്കറ്റിൽ ഡിമാൻഡ് വർദ്ധിക്കുകയും എന്നാൽ അതിന്റെ ലഭ്യതക്ക് കുറവ് വരുകയും ചെയ്യുന്ന സാഹചര്യത്തിൽ വില വർദ്ധനവ് സ്വാഭാവികമായി സംഭവിക്കുന്നതാണന്നും ഇത് തന്നെ ആണ് പി പി ഇ കിറ്റ് വാങ്ങിയപ്പോഴും സംഭവിച്ചിരിക്കുന്നത് എന്ന് കെ കെ ശൈലജ പറഞ്ഞു . പി പി ഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് ലോകായുക്ത നടത്തുന്ന അന്ന്വേഷണത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ ടീച്ചർ . കല കുവൈറ്റ് സംഘടിപ്പിച്ച 'മാനവീയം 2022 '- ഇൽ പങ്കെടുക്കുന്നതിനായാണ് . ശൈലജ ടീച്ചർ കുവൈറ്റിൽ എത്തിയത് . ഒരു ദുരന്ത മുഖത്ത് നിൽക്കുമ്പോൾ പെട്ടന്ന് തീരുമാനം എടുത്ത് നടപ്പിലാക്കുക എന്നതിനാണ് മുൻഗണന നല്കിയിരുന്നതെന്നും ഗുണനിലവാരം ഉള്ള സാധനം എത്രയും പെട്ടന്ന് ലഭ്യമാക്കുക എന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി സ്വീകരിച്ചു മുന്നോട്ടു പോയതെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തക വീണ എസ് നായർ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ലോകായുക്ത അന്ന്വേഷണം പ്രഖ്യാപിച്ചത് .കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്നിട്ടും അത്തരം കമ്പനികളെ ഒഴിവാക്കി മൂന്നിരട്ടി വിലക്ക് മറ്റൊരു കമ്പനിയിൽ നിന്നും പി പി ഇ കിറ്റ് വാങ്ങി എന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത് .

Related Posts