നാട്ടിക എസ് എൻ എൻഎസ്എസ് യൂണിറ്റ് നടത്തുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ അനുകരണീയമെന്ന് മുൻ മേയർ രാധാകൃഷ്ണൻ

തൃശ്ശൂർ : സാമൂഹിക കൃഷിയുടെ ഭാഗമായി നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് തൃശ്ശൂർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ അമ്പതോളം വാഴ തൈകൾ നട്ടുപിടിപ്പിച്ചു ചടങ്ങിൽ മുൻ മേയർ രാധാകൃഷ്ണൻ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ രേഖ, ഡോ ബൽറാം, സിസ്റ്റർ ഡീന, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, മറ്റ് അധ്യാപകരായ രഘുറാം ഷൈജല്ലാ വാസുദേവൻ എന്നിവർ പങ്കെടുത്തു. നാട്ടിക എസ് എൻ എൻഎസ്എസ് യൂണിറ്റ് നടത്തുന്ന നിരവധി പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങളുമായി തുടർന്നും മുന്നോട്ടുപോകാൻ യൂണിറ്റിന് എല്ലാ ആശംസകളും നേരുന്നതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുൻ മേയർ രാധാകൃഷ്ണൻ പറഞ്ഞു

Related Posts