മുൻ എംഎൽഎ ടി.വി.ചന്ദ്രമോഹന്റെ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞു

തൃശൂർ: മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ ടി.വി ചന്ദ്രമോഹൻ സഞ്ചരിച്ച കാർ ചെമ്പുത്രയിൽ അപകടത്തിൽപെട്ടു. അദ്ദേഹത്തിനും കാർ ഓടിച്ചിരുന്ന ശരത്തിനും ഗുരുതരമായി പരിക്കേറ്റിട്ടില്ല. പാലക്കാട്ടേക്കുള്ള റോഡിൽ ചെമ്പുത്ര ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. പിക്കപ്പ് വാൻ പിന്നിൽ ഇടിച്ചതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു.