ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ് ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ആദരം

ഫോര്‍മുല വണ്ണില്‍ ഏഴു തവണ ചാംപ്യനായ ലൂയിസ് ഹാമില്‍ട്ടണ് ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ആദരം. ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സില്‍ നിന്ന് ലൂയിസ് ഹാമില്‍ട്ടണ്‍ നൈറ്റ്വുഡ് പദവി സ്വീകരിച്ചു. 'സര്‍' എന്ന പദവിയാണ് ഇതിലൂടെ ലൂയിസ് ഹാമില്‍ട്ടണ് ലഭിക്കുന്നത്. ബുധനാഴ്ചയാണ് മോട്ടോര്‍ സ്പോര്‍ട്സ് രംഗത്തെ നേട്ടങ്ങള്‍ക്കാണ് വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വച്ച് ആദരം നല്‍കിയത്. ഒരോ പ്രവര്‍ത്തന മേഖലയില്‍ പ്രശോഭിക്കുന്ന ആളുകള്‍ക്ക് ബ്രിട്ടീഷ് രാജകുടുംബം നല്‍കുന്ന ആദരമാണ് നൈറ്റ്വുഡ് പദവി.
2009ല്‍ ഹാമില്‍ട്ടണ് മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ പദവി നല്‍കിയിരുന്നു. മോട്ടോര്‍സ്പോര്‍ട്സ് മേഖലയില്‍ ചരിത്ര നേട്ടമാണ് ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയിട്ടുള്ളത്. ഫോര്‍മുല വണ്ണിന്‍റെ ചരിത്രത്തിലെ ഒരേയൊരു കറുത്ത വര്‍ഗക്കാരനായ റേസ് ഡ്രൈവര്‍ കൂടിയാണ് ലൂയിസ് ഹാമില്ട്ടണ്‍. ലണ്ടനിലെ മോട്ടോക്‍ സ്പോര്‍ട്സ് മേഖലയില്‍ കറുത്ത വര്‍ഗക്കാരില്‍ നിന്നുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഹാമില്‍ട്ടണ്‍ കമ്മീഷനും, 2021ല്‍ മിഷന്‍ 44 എന്ന പേരില്‍ യുവജനങ്ങള്‍ക്കായി ചാരിറ്റി സംഘടനയും ലൂയിസ് ഹാമില്‍ട്ടണ്‍ ആരംഭിച്ചിരുന്നു.