ജമ്മു കശ്മീരിൽ മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ നാല് ഭീകരർ കൊല്ലപ്പെട്ടു
മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിൽ പുൽവാമയിലെ ചേവക്ലാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് പാകിസ്താൻ ആസ്ഥാനമായ ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ (ജെ ഇ എം) രണ്ട് ഭീകരർ കൊല്ലപ്പെട്ടത്.
ഗന്ദർബാലിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുമായി (എൽ ഇ ടി) ബന്ധമുള്ള മറ്റൊരു ഭീകരനെ വെടിവെച്ചു കൊന്നു.
ഹന്ദ്വാരയിലെ രാജ്വാർ പ്രദേശത്തെ നെചമയിൽ നടന്ന ഏറ്റുമുട്ടലിലും ഒരു ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു. പ്രദേശത്ത് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.