ഉക്രയ്നിലേക്ക് ആയുധങ്ങൾ അയച്ച് ഫ്രാൻസ്; യുദ്ധം നീളുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട്

ഉക്രയ്ന് ആയുധങ്ങളും യുദ്ധോപകരണങ്ങളും നൽകി ഫ്രാൻസ്. തലസ്ഥാന നഗരമായ കീവിൽ ഉൾപ്പെടെ റഷ്യയുമായുള്ള കനത്ത യുദ്ധം തുടരുന്നതിനിടയിലാണ് ഫ്രാൻസിൽ നിന്നുള്ള ആധുനിക ആയുധങ്ങൾ ഉക്രയ്ൻ്റെ രക്ഷയ്ക്ക് എത്തുന്നതെന്ന് ബി ബി സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാശ്ചാത്യ രാജ്യത്തെ നേതാക്കളുമായി ഫോണിൽ സംസാരിച്ചെന്നും ജർമനി, ഫ്രാൻസ്, അമേരിക്ക ഉൾപ്പെടെയുളള രാഷ്ട്രങ്ങളിലെ നേതാക്കൾ പിന്തുണ ഉറപ്പു നൽകിയെന്നും ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
"യുദ്ധവിരുദ്ധ സഖ്യം പ്രവർത്തിക്കുന്നു!" എന്ന് സെലൻസ്കി പിന്നീട് ട്വീറ്റ് ചെയ്തു. യുദ്ധം നീണ്ടുനിൽക്കുമെന്നും നാമെല്ലാം അതിനു വേണ്ടി തയ്യാറാകണമെന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രഞ്ച് പ്രസിഡണ്ടിൻ്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.