18 വയസ്സിന് മുകളിൽ ഉള്ളവർക്ക് സൗജന്യ കൊവിഡ് ബൂസ്റ്റര്‍ ഡോസ്.
75ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ ഭാഗമായി പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കും. ജൂലൈ പതിനഞ്ച് മുതലുള്ള 75 ദിവസമായിരിക്കും ബുസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുക. കേന്ദ്രമന്ത്രിസഭയുടേതാണ് തീരുമാനം. സർക്കാർ വാക്സീനേഷൻ കേന്ദ്രങ്ങളിൽ ആയിരിക്കും സൗജന്യ ബൂസ്റ്റർ ഡോസ് ലഭിക്കുക. ഇതുവരെ, 18-59 പ്രായത്തിലുള്ള 77 കോടി ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ബൂസ്റ്റർ ഡോസ് എടുത്തിട്ടുള്ളത്. 60 വയസും അതിനുമുകളിലും പ്രായമുള്ള 16 കോടി ജനസംഖ്യയിൽ 26 ശതമാനം പേരും മുൻനിര കോവിഡ് പോരാളികളും ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.