സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാമ്പുമായി മുറ്റിച്ചൂർ മഹല്ല് കമ്മിറ്റി.

മുറ്റിച്ചൂർ: മുറ്റിച്ചൂർ മഹല്ല് കമ്മിറ്റി സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടപ്പിച്ചു. ജാതി മത ഭേദമന്യേ മഹല്ല് പരിധിയിൽപ്പെട്ട 13, 14,15 വാർഡുകളിലെ ഇരുന്നൂറിലധികം പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്. മുറ്റിച്ചൂർ മുസ്ലിം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്രസയിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജ്യോതി രാമൻ മുഖ്യാതിഥിയായി. മുറ്റിച്ചൂർ മഹല്ല് കമ്മിറ്റി ഖത്തീബ് സിദ്ധീഖ് ബാഖവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹല്ല്‌ കമ്മിറ്റി ജനറൽ സെക്രട്ടറി പി യു ഷിയാസ് സ്വാഗതവും ഖജാൻജി ബി യു ബഷീർ നന്ദിയും പറഞ്ഞു. 13, 14, 15 വാർഡുകളിലെ മെമ്പർമാരായ ശാന്ത സോളമൻ, പി എ ഷെഫീർ, സരിത സുരേഷ് എന്നിവർ സംസാരിച്ചു.

Related Posts