നൊസ്റ്റാൾജിയ ഫൌണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റും, കേരള അഗ്രോപാർക്ക്‌ ഇൻഡസ്ട്രിയൽ ഫൌണ്ടേഷനും ചേർന്ന് സൗജന്യ സംരംഭകത്വ ശിൽപ്പശാല സങ്കടിപ്പിച്ചു

എടമുട്ടം: കഴിമ്പ്രം വി പി എം എസ് എൻ ഡി പി ഹൈസ്കൂൾ 87-88 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മയായ നൊസ്റ്റാൾജിയ ഫൌണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റും, കേരള അഗ്രോപാർക്ക്‌ ഇൻഡസ്ട്രിയൽ ഫൌണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച സൗജന്യ സംരംഭകത്വ ശിൽപ്പശാല 'ഉദ്യം 22' നാട്ടിക എം എൽ എ സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു

ഷെഫീഖ് അലി (ജോയിന്റ് സെക്രട്ടറി NFCT ), സ്വാഗതം പറഞ്ഞ ചടങ്ങിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ്

അധ്യക്ഷത വഹിച്ചു. വസന്ത ദേവലാൽ(തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ , എടമുട്ടം ഡിവിഷൻ മെമ്പർ), അശ്വതി മേനോൻ (വലപ്പാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ), ബിജു വിജയ് (NFCT ഉപദേശക സമിതി ചെയർമാൻ ), സജ്ന സുധീർ(NFCT , ഉപദേശകസമിതി അംഗം) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഷജിൽ എം പി (NFCT ഇന്റേർണൽ ആഡിറ്റ് കമ്മിറ്റി ചെയർമാൻ) നന്ദി രേഖപ്പെടുത്തി .സംരംഭകത്വ ക്ലാസുകൾക്ക് കേരള അഗ്രോ പാർക്ക്‌ ഫൗണ്ടേഷനും, സംരംഭകത്വ പരിശീലന ക്ലാസിന് ജില്ലാ അസിസ്റ്റന്റ് വ്യവസായ ഓഫീസർ കെ.പി അജിത് കുമാർ എന്നിവരും നേതൃത്വം നൽകി

Related Posts