വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്ര ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്ര ഭരണ സമിതിയും പെരിഞ്ഞനം ലയൺസ് ക്ലബ്ബും കൊച്ചിൻ ഐ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്ര ഹാളിൽ നടന്ന ക്യാമ്പ് ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ജിതേഷ് പി മണ്ടത്തറ അദ്ധ്യക്ഷനായ ചടങ്ങിൽ വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക്ക് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡൻ്റ് വി.ആർ രാധാകൃഷ്ണൻ, ലയൺസ് ക്ലബ്ബ് പ്രതിനിധികളായ പ്രസന്നൻ തറയിൽ, പി സി, ഷൺമുഖൻ, പ്രസന്നൻ പറപറമ്പിൽ, ജോൺസൺ, ക്ഷേത്രം ഭാരവാഹികളായ വി യു ഉണ്ണികൃഷ്ണൻ, വി കെ ഹരിദാസ്, വി കെ ശശിധരൻ, വി എച്ച് ഷാജി, വി ജെ ഷാലി എന്നിവർ സംസാരിച്ചു.