യുവപ്രതിഭകളെ വാർത്തെടുക്കുവാൻ വേണ്ടി കോവളം എഫ് സി യും ഫ്യൂസോയും സംയുക്തമായി ചേർന്ന് നടത്തുന്ന സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് തുടങ്ങി

വലപ്പാട്: കേരളത്തിലെ കുട്ടികളെ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള പ്രൊഫെഷണൽ ഫുട്ബോൾ ക്ലബ് എന്ന കോവളം എഫ് സിയുടെ സ്വപ്നത്തെ സാക്ഷാത്കരിക്കാൻ ഫ്യുസോയുമായി ചേർന്ന് ആരംഭിച്ചിരിക്കുന്ന ഫുട്ബോൾ ക്യാമ്പ് വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷിനിത ആഷിഖ് ഉൽഘാടനം നിർവഹിച്ചു . തീരദേശത്തെ 200 ഓളം വരുന്ന വിദ്യാർത്ഥികൾ പങ്കെടുത്ത സൗജന്യ ക്യാമ്പ് 5 ദിവസം നീളും. ചടങ്ങിൽ കോവളം എഫ് സി ഹെഡ് കോച്ച് എബിൻ റോസ്, ഫ്യൂസോ മാനേജിങ് ഡയറക്ടർ ജസീം, വലപ്പാട് പഞ്ചായത്ത്‌ പ്രസിഡണ്ട് ഷിനിത ആഷിക്, വാർഡ് മെമ്പർ സുധീർ പട്ടാലി , ബിൽഡ് ഇറ്റ് കൺസൾട്ടേഷൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് അൽത്താഫ് , മുജീബ് റഹ്മാൻ , ഇസ്ഹാക്ക്,ഷാഹിദ് എന്നിവർ പങ്കെടുത്തു.

Related Posts