ആയിരം കുട്ടികള്‍ക്ക് സാങ്കേതിക സര്‍വകലാശാലയുടെ സൗജന്യ ലാപ്‌ടോപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു സര്‍വകലാശാല തനതുഫണ്ടില്‍ നിന്ന് തുക ഉപയോഗിച്ച് കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൊവിഡ് സൃഷ്ടിച്ച ഡിജിറ്റല്‍ വിടവ് മറികടക്കാന്‍ സര്‍വകലാശാലയുടെ തനത് ഫണ്ടില്‍ നിന്ന് 4.5 കോടി രൂപ ചിലവഴിച്ച് ആയിരം കുട്ടികള്‍ക്കാണ് ലാപ്‌ടോപ്പ് നല്‍കുന്നത്. 'സമത്വ' എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ തുടക്കത്തില്‍ ലാപ്‌ടോപ്പുകള്‍ നല്‍കുന്നത്. ഇതില്‍ പകുതിയിലേറെയും പെണ്‍കുട്ടികളാണ്.