കോതകുളം സി പി ട്രസ്റ്റ് ക്യാമ്പ് ഓഫീസിൽ സൗജന്യ മെഗാവാക്‌സിനേഷൻ സംഘടിപ്പിക്കുന്നു.
കോതകുളം: പത്മശ്രീ ഭരത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും സി പി സാലിഹ് നേതൃത്വം കൊടുക്കുന്ന സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് കേരളത്തിൽ നടപ്പാക്കുന്ന ജീവാമൃതം പദ്ധതിയുടെ ഭാഗമായി സൗജന്യ മെഗാവാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.3000 പേർക്കാണ് വാക്‌സിൻ നൽകുന്നത്. വലപ്പാട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന 18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവരെയാണ് ഈ സൗജന്യ വാക്‌സിനേഷൻ ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ, ചെറുകിട വ്യാപാരി ഷോപ്പ് ജീവനക്കാർ, ടാക്സി ഡ്രൈവർമാർ, മറ്റു മേഖലകളിൽ നിന്നും പൊതു സമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് ഈ സൗജന്യ വാക്‌സിനായി അപേക്ഷിക്കേണ്ടത്. ആഗസ്ത് 19, 20 ദിവസങ്ങളിൽ കോതകുളം സി പി ട്രസ്റ്റ് ക്യാമ്പ് ഓഫീസിൽ രാവിലെ 9 മണി മുതലാണ് ക്യാമ്പ് ആരംഭിക്കുന്നത്. വലപ്പാട് ദയ എമർജൻസി സെന്ററിലെ ഡോക്ടർമാരായ ഫാസിൽ,നിലൂഫർ ഫാസിൽ, ബൈജു, സജന, ഹിലാസ്, സന ഹിലാസ്, നിമിഷി എന്നിവർ നേതൃത്വം നൽകും. താല്പര്യമുള്ളവർ താഴെ പറയുന്ന മൊബൈൽ നമ്പറിലേക്ക് അപേക്ഷയും ആധാർകാർഡ് കോപ്പിയും വാട്സപ്പ് മുഖേന അയക്കേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പർ:-
കൊടുങ്ങല്ലൂർ 8330030143
മതിലകം 8589816084
വലപ്പാട് 9746114172
എറിയാട് 9746114172
എടവിലങ്ങ് 8714146796
എസ് എൻ പുരം 9746114427
കയ്പ്മംഗലം 9746114427
പെരിഞ്ഞനം 8589816084
എടതിരിഞ്ഞി 8589817928