അബുദാബിയിൽ സൗജന്യ പാര്‍ക്കിങും, ടോളും ഇനിമുതല്‍ ഞായറാഴ്ചകളില്‍

അബുദാബി മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. യുഎഇയിൽ വെളളിയാഴ്ച അവധിയിൽ മാററം വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇതുവഴി റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്കേറിയ സമയങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും സാധിക്കുമെന്ന് അധികൃതര് അറിയിച്ചു. ഈമാസം 15 മുതലാണു വെള്ളിയാഴ്ചകൾക്കു പകരം ഞായറാഴ്ചകളിൽ സൗജന്യ പാർക്കിങ് സംവിധാനം നിലവിൽ വരുന്നത്.ഞായറാഴ്ചകളിൽ ടോളും സൗജന്യമായിരിക്കും.