വനിതകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര; മാർച്ച് 8ന് പരിധിയില്ലാതെ യാത്ര ചെയ്യാം
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് മെട്രോയില്‍ പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഏത് സ്‌റ്റേഷനില്‍ നിന്ന് ഏത് സ്‌റ്റേഷനുകളിലേക്കും പരിധിയില്ലാതെ സൗജന്യ യാത്രയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യ യാത്ര ഒരുക്കുന്നതിനൊപ്പം വിവിധ സ്റ്റേഷനുകളില്‍ പല മത്സരങ്ങളും മറ്റ് പരിപാടികളും കൊച്ചി മെട്രോ സംഘടിപ്പിച്ചിട്ടുണ്ട്.
ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. മാര്‍ച്ച് 1ന് രാത്രിയും മാര്‍ച്ച് 2ന് വെളുപ്പിനുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിക്ക് ആലുവയിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാകും. രണ്ടാം തിയതി വെളുപ്പിന് 4.30 മുതല്‍ പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്‌റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രെയിൻ സര്‍വീസ് ഉണ്ടാകും.