സൗജന്യ വാക്‌സിനേഷൻ ക്യാമ്പ്
പദ്‌മശ്രീ ഭരത് മമ്മുട്ടിയുടെ നേതൃത്വത്തിലുള്ള ഷെയർ ആൻഡ് കെയർ ഫൗണ്ടേഷനും സി പി സാലിഹ് നേതൃത്വം കൊടുക്കുന്ന സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്‌റ്റും ചേർന്ന് കേരളത്തിൽ നടപ്പാക്കുന്ന പദ്ധതിയായ 'ജീവാമൃതം' വലപ്പാട് പഞ്ചായത്തിൻ്റെ സഹകരണത്തോടെ പഞ്ചായത്തിൽ ആയിരം പേർക്ക് സൗജന്യമായി കൊവിഡ് വാക്‌സിനേഷൻ നടത്തുന്നു. 2021 ഓഗസ്റ് 12 വ്യാഴാഴ്‌ച സി പി ട്രസ്‌റ്റിൻ്റെ വലപ്പാട് കോതകുളത്തുള്ള ഓഫീസിൽ സി പി അബുബക്കർ ഉദ്‌ഘാടനം നിർവഹിക്കുന്നതായിരിക്കും.
വാക്‌സിനേഷൻ സമയം: രാവിലെ 9 മണി മുതൽ.