ഫ്രഞ്ച് ഓപ്പൺ; ഇന്ത്യയുടെ സാത്വിക്–ചിരാഗ് സഖ്യം ഫൈനലിൽ

പാരിസ്: ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫ്രഞ്ച് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ഡബിൾസ് ഫൈനലിൽ കടന്നു. ദക്ഷിണ കൊറിയയുടെ ചോയ് സോൽ ഗ്യൂൻ-കിം വോൻ ഹോ സഖ്യത്തെയാണ് അവർ സെമി ഫൈനലിൽ തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് (21-18, 21-14) ഇന്ത്യൻ ജോഡിയുടെ ജയം. ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനക്കാരായ സാത്വിക്–ചിരാഗ് സഖ്യം, ജനുവരിയിൽ നടന്ന ഇന്ത്യൻ ഓപ്പൺ സൂപ്പർ 500 ജേതാക്കളാണ്. കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻമാർ കൂടിയാണ് ഇവർ. ഇംഗ്ലണ്ടിന്റെ ബെൻ ലാനെ-സീൻ വെൻഡി സഖ്യമോ ചൈനീസ് തായ്പേയുടെ ലു ചിങ്-യാങ് പോ ഹാൻ സഖ്യമോ ഫൈനലിൽ എതിരാളികളാകും. സാത്വിക്–ചിരാഗ് ഷെട്ടി സഖ്യം 2019ലെ ഫ്രഞ്ച് ഓപ്പൺ റണ്ണർ അപ്പാണ്.

Related Posts