ഭിന്നശേഷിദിനം; സ്കൂൾ വിദ്യാർത്ഥി അമേയയെ കാണാൻ കൂട്ടുകാർ വീട്ടിലെത്തി
നാട്ടിക: ഭിന്നശേഷിദിനത്തിൽ സ്കൂൾ വിദ്യാർത്ഥി അമേയയെ കാണാൻ കൂട്ടുകാർ വീട്ടിലെത്തി. ഭിന്നശേഷിക്കാരിയായ അമേയയ്ക്ക് സ്നേഹത്തണലൊരുക്കി അഞ്ചാം ക്ലാസിലെ കൊച്ചു കൂട്ടുകാർ. ഒന്നര വർഷത്തിനു ശേഷം അധ്യയന വർഷം ആരംഭിച്ചിട്ടും സ്കൂളിൽ വരാനാകാത്ത സാഹചര്യത്തിലാണ് അമേയയെ കാണാൻ വീട്ടിൽ കൂട്ടുകാരെത്തിയത്. അമേയയ്ക്ക് വർണക്കാഴ്ചകളും മധുരവും നൽകി കെ എം യു പിയിലെ കൂട്ടുകാർ ആട്ടവും പാട്ടും ഒക്കെയുമായി ഒത്തുചേർന്നു. സ്കൂൾ പ്രധാന അധ്യാപിക എ ലസിതയുടെ നേതൃത്വത്തിൽ ക്ലാസ് അധ്യാപകരായ ജിനി, ജിഷി, ഷെബോൺ ജെ താടിക്കാരൻ എന്നിവരും കൂട്ടായ്മയിൽ പങ്കുചേർന്നു.