ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക്; ഡിസംബർ ഒന്നു മുതൽ വിമാന സർവീസ്
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഡിസംബർ ഒന്നു മുതൽ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യക്ക് പുറമെ, ഈജിപ്ത്, ബ്രസീൽ, പാക്കിസ്ഥാൻ, വിയറ്റ്‌നാം, എന്നീ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങുമെന്നും അറിയിച്ചു.
വാക്സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും നേരിട്ട് വരാം. പതിനാലു ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ലെന്നും സൗദിയിൽ എത്തിയ ശേഷം അഞ്ചു ദിവസത്തെ ക്വാറന്റീൻ മതിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.