ഫ്രം നോയിഡ ടു വൈറ്റില; നോയിഡയിൽ ഓട്ടോ ഡ്രൈവർ ചാക്കോച്ചൻ
മലയാളികളുടെ പ്രിയപ്പെട്ട നടനായ കുഞ്ചാക്കോ ബോബന്റെ നോയിഡയിൽ നിന്നുള്ള പുതിയ വിഡിയോ ആണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് വിഡിയോയിൽ കാണുന്നത്. പിന്നിൽ യാത്രക്കാരെയും ഇരുത്തി 'വൈറ്റില വൈറ്റില' എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് നോയിഡയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ചാക്കോച്ചൻ. 'നോയിഡയില്‍ നിന്ന് വൈറ്റില'യിലേക്ക് എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന ചിത്രത്തിന്റെഷൂട്ടിങ്ങിനായാണ് കുഞ്ചാക്കോ ബോബൻ നോയിഡയിൽ എത്തിയത്. ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണും ഒന്നിക്കുന്ന ചിത്രമാണിത്. ഷെബിൻ ബെക്കറാണ് ചിത്രം നിർമിക്കുന്നത്. സംവിധാനത്തിനൊപ്പം അറിയിപ്പിന്റെ എഡിറ്റിങ്ങും മഹേഷ് നിർവഹിക്കുന്നുണ്ട്. കൂടാതെ തിരക്കഥയിലും അദ്ദേഹം പങ്കാളിയാവുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.