തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ; സൂപ്പർ ക്ലാസ് ബൈപാസ് റൈഡർ സർവീസുകൾ
തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ബൈപ്പാസ് റൈഡർ സർവ്വീസുമായി കെ എസ് ആർ ടി സി. യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനാണ് കെഎസ്ആർടിസി സൂപ്പർ ക്ലാസ് ബൈപാസ് റൈഡർ സർവീസുകൾ ആരംഭിക്കുന്നതെന്നും, കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ ബൈപ്പാസ് പാതകൾ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്സ്, സൂപ്പർഫാസ്റ്റ് സർവീസുകൾ ഫെബ്രുവരി രണ്ടാം വാരത്തോടെ ആരംഭിക്കുമെന്നും, നിലവിലെ സൂപ്പർക്ലാസ് സർവീസ് ബൈപ്പാസ് റൈഡർ സർവീസായി പുനഃക്രമീകരിച്ച് പദ്ധതി നടപ്പിലാക്കാനാണ് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നതെന്നും കെ സ് ആർ ടി സി അധികൃതർ അറിയിച്ചു.
റൈഡർ സർവീസുകൾക്കായി ബൈപാസുകളിൽ മുഴുവൻ സമയ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും, നഗരങ്ങളിലെ പ്രധാന ഡിപ്പോകളിൽനിന്ന് ഫീഡർസ്റ്റേഷനു കളിലേക്കും തിരികെയും യാത്രക്കാരെ എത്തിക്കാൻ ഫീഡർ സർവീസുകളുമുണ്ടാകുമെന്നും, വിവിധ ഡിപ്പോകളിൽനിന്ന് ഇത്തരത്തിൽ 39 ബസ് ഫീഡർ സർവീസായി ഓടിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും, ബൈപ്പാസ് റൈഡർ സർവീസിൽ മുൻകൂട്ടി ടിക്കറ്റെടുത്ത യാത്രക്കാർക്ക് ഫീഡർ ബസുകളിൽ യാത്ര സൗജന്യമായിരിക്കും. ബൈപ്പാസ് റൈഡർ യാത്രക്കാർക്കായി അവർ എത്തുന്ന ഡിപ്പോകളിൽ വിശ്രമസൗകര്യം ഉറപ്പാക്കുമെന്നും, ആശയവിനിമയ സംവിധാനം, ശുചിമുറി, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകുമെന്നും അറിയിച്ചു.